തിരഞ്ഞെടുപ്പിനിടെയും അഭിപ്രായ ഭിന്നത; ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ

By News Desk, Malabar News
Disagreement during elections; Mani C Kappan against Jose K. Mani
Mani C Kappan
Ajwa Travels

കോട്ടയം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടായാൽ അത് ജോസ് കെ മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ എൽഡിഎഫ് പ്രവേശം മുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ സൃഷ്‌ടിച്ചിരുന്നു. സീറ്റ്‌ നിർണയത്തിലും ഇത് പ്രകടമായി.

Also Read: വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്‌ഥാന രഹിതം

രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്നതിനിടെയും മുന്നണി മാറ്റത്തിൽ ഭിന്നത തുടരുകയാണ്. കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് മറുപടിയായി ജോസ് കെ മാണി പ്രതികരിച്ചു. ഇതിന് പിന്നാലെ ജോസ് കെ മാണി ഇപ്പോൾ കെഎം മാണിയെ ചതിച്ചവർക്കൊപ്പമാണെന്ന് നിൽക്കുന്നതെന്ന് ഉമ്മൻ‌ചാണ്ടി തിരിച്ചടിച്ചു. അതേസമയം, ജോസിന്റെ മുന്നണി പ്രവേശം എൽഡിഎഫിനെ കൂടുതൽ ശക്‌തമാക്കിയെന്നാണ് കാനം രാജേന്ദ്രൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE