45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്

By Trainee Reporter, Malabar News
covid vaccination
Representational Image
Ajwa Travels

കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

ജില്ലയിൽ രണ്ടാം ഡോസിന് സമയം കഴിഞ്ഞവർ ധാരാളമുണ്ട്. ഒന്നാം ഡോസ് പോലും ലഭിക്കാത്ത 45 വയസിന് മുകളിൽ ഉള്ളവരും നിരവധിയാണ്. എന്നാൽ, കോഴിക്കോട്ട് മാത്രമാണ് ഇത്തരം പ്രശ്‌നം നിലനിൽക്കുന്നതെന്നും മലപ്പുറം ജില്ലയിൽ 45 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ 45 വയസിന് താഴെയുള്ളവർക്ക് വാക്‌സിനേഷനായി ബുക്കിങ് നടത്താൻ പോലും സാധിക്കുന്നില്ല.

ജില്ലയിൽ 5,000 ത്തിൽ താഴെ ഡോസ് വാക്‌സിൻ ആണ് സ്‌റ്റോക്കുള്ളത്. ഇത് മുൻഗണനകാർക്ക് പോലും തികയില്ലെന്നും, സർക്കാർ വാക്‌സിൻ ലഭ്യമാക്കിയാൽ മാത്രമേ 18-45 വയസിനിടയിൽ ഉള്ളവർക്ക് വാക്‌സിനേഷൻ നടത്താൻ സാധിക്കുകയുള്ളുവെന്നും ജില്ലാ വാക്‌സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് പറഞ്ഞു.

Read Also: ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE