ചെന്നൈ: ആരാധകര്‍ ‘തല’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന തമിഴിലെ സൂപ്പര്‍ താരമാണ് അജിത് കുമാര്‍. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് താരം.
എന്നാൽ ഇനി മുതല്‍ തന്നെ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് അജിത്. തന്റെ പബ്ളിസിസ്‌റ്റായ സുരേഷ് ചന്ദ്രയുടെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ അജിത്തെന്നോ, അജിത് കുമാര്‍ എന്നോ, എകെ എന്നോ വിളിക്കണമെന്നും ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്നുമാണ് മാദ്ധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിൽ അജിത് അഭ്യര്‍ഥിച്ചിരിക്കുന്നത്.
— Suresh Chandra (@SureshChandraa) December 1, 2021
എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ‘ധീന’ എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് ‘തല’ എന്ന വിളിപ്പേര് ലഭിച്ചത്. തുടർന്ന് കഴിഞ്ഞ 20 വര്‍ഷമായി അജിത്തിനെ ‘തല’ എന്നാണ് സിനിമാലോകവും ആരാധകരും വിളിച്ചിരുന്നത്.
അതേസമയം നടന്‍ വിജയ്‌യെ ‘ദളപതി’യെന്നും അജിത്തിനെ ‘തല’യെന്നും ആരാധകര്‍ വിളിക്കുകയും തല- ദളപതി ഫാന്‍ ഫൈറ്റ് സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്‌തിരുന്നു. നേരത്തെ തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു.
നിലവിൽ താരത്തിന്റെ പുതിയ ചിത്രമായ ‘വാലിമൈ’ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. 2022 പൊങ്കലിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Most Read: കേരളോൽസവം; രജിസ്‌ട്രേഷൻ സമയപരിധി നീട്ടി