ഹൈദരബാദ്: തമിഴ് സൂപ്പര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. ‘തല’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വലിമൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് കൈക്കും കാലിനും പരിക്കേറ്റതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‌തു. ഹൈദരബാദില്‍ നടക്കുന്ന ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഹൈദരബാദില്‍ ആയുര്‍വേദ ചികില്‍സയില്‍ കഴിയുന്ന താരത്തിന് ചെറിയ ഇടവേളക്ക് ശേഷം മാത്രമെ ഇനി ഷൂട്ടിംഗിനെത്താന്‍ കഴിയുകയുള്ളൂ. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ISL News: അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും
ഹിറ്റ് ചിത്രമായ ‘നേര്‍ക്കൊണ്ട പാര്‍വ്വ'(2019)ക്ക് ശേഷം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വലിമൈ’. സെപ്റ്റംബറിലാണ് കോവിഡ് ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തി വെച്ചിരുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചത്. നേരത്തെ ഇതേ ചിത്രത്തില്‍ ബൈക്ക് രംഗങ്ങള്‍ ചിത്രികരിക്കുന്നതിന് ഇടയിലും താരത്തിന് പരിക്ക് പറ്റിയിരുന്നു. അതേസമയം ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരു മാസം കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.