തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വലിമൈ‘യിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പത്ത് മണിക്കൂറിനുള്ളിൽ ഏകദേശം നാല് മില്യൺ കാഴ്‌ചക്കാരോളം ലഭിച്ച വീഡിയോയിൽ തലയുടെ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ മാസം ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തത്. ‘നാങ്ക വേറെ മാരി’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സംവിധായകൻ വിഘ്‌നേഷ് ശിവനാണ്. യുവൻ ശങ്കർ രാജയും അനുരാഗ് കുൽക്കർണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവ ശങ്കർരാജ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്റെ ‘യെന്നൈ അറിന്താലി’ന് ശേഷം അജിത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്‌റ്റണ്ട് രംഗങ്ങൾ ധാരാളമുണ്ട്. യാമി ഗൗതം, ഇല്യായാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Read Also: ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി