പൊതു സ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ; പണി പിഴയായി വരും, ഒപ്പം ജയിലും

1000 രൂപ മുതൽ 50,000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്‌ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്‌ഥ ചെയ്യും.

By Trainee Reporter, Malabar News
waste-dumping
Representational Image
Ajwa Travels

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ കർശന നടപടി. 1000 രൂപ മുതൽ 50,000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്‌ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്‌ഥ ചെയ്യും.

നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുമ്പായി തദ്ദേശ സ്‌ഥാപനങ്ങളെ അറിയിച്ചു മാലിന്യ സംസ്‌കരണത്തിന് ഫീസ് അടക്കണമെന്നും ഉത്തരവുണ്ട്. മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിലും പിഴ ഈടാക്കും. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ഓർഡിനൻസ് നിലവിൽ വരും.

അശാസ്‌ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. മാലിന്യ നിർമാർജനത്തിൽ വീഴ്‌ച വരുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെ നടപടിയുണ്ടാകും. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറ് മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി.

പൊതുസ്‌ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടികൾക്ക് വിധേയമാക്കും. മാലിന്യം ശേഖരിക്കുന്നതിന് മാസംതോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴയോടെ ഈടാക്കാം.

പൊതുസ്‌ഥലത്ത് മാലിന്യപ്രശ്‌നം ഉണ്ടായാൽ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥനോ ഉത്തരവാദിയാകും. ഇവർ നടപടി നേരിടേണ്ടി വെറും. നിർദ്ദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ എതിരെയും സർക്കാർ പിഴ ചുമത്തും. വാണിജ്യ സ്‌ഥാപനങ്ങളുടെ മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്‌താൽ 5000 രൂപ പിഴയീടാക്കും. നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും വ്യവസ്‌ഥയുണ്ട്.

Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE