കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം രൂപ വില വരുമെന്നാണ് നിഗമനം. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പിടിച്ചത്. ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.
Read also: പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍