മലപ്പുറം: എസ്വൈഎസ് മലപ്പുറം ഈസ്റ്റ് പ്രദേശത്തെ 11 സോണുകളിലെ തിരഞ്ഞെടുത്ത 150 പേർക്ക് എസ്വൈഎസ് ഖത്തർ ഘടകം അതിന്റെ പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്ന പരിപാടിയുടെ ഉൽഘാടനം നടന്നു.
കോവിഡ് സന്നദ്ധ സേവകർ, മദ്രസാധ്യാപകർ, കോവിഡ് മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകുന്ന സ്പെഷൽ വളണ്ടിയർമാർ, വിവിധ ആശുപത്രികളിൽ സൗജന്യ സേവനം ചെയ്യുന്ന സാന്ത്വനം വളണ്ടിയർമാർ എന്നിവരുൾപ്പടെ അർഹരായ 150 പേർക്കാണ് ആശ്വാസ ധന സഹായമായി പെരുന്നാൾ കൈനീട്ടം നൽകുന്നത്.
സംഘടനയുടെ മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പിഎം മുസ്തഫ കോഡൂർ ഉൽഘാടനം നിർവഹിച്ചു. മഞ്ചേരി സാന്ത്വനം സദനത്തിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.
സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുജീബ് സഖാഫി കോഡൂർ, സലീം അംജദി കൂട്ടിലങ്ങാടി തുടങ്ങിയ ഖത്തറിലെ ചാപ്റ്റർ നേതാക്കൾ നേതൃത്വം നൽകി. പരിപാടിയിൽ എസ്വൈഎസ് ഈസ്റ്റ് ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്ഹാഖ്, അബ്ദുറഹിം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി സംസാരിച്ചു.
Most Read: ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം