ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

By News Desk, Malabar News
Election preparations have been completed in the district
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന വോട്ടെടുപ്പിന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമ, ബ്ളോക്ക്, ജില്ലാ എന്നിങ്ങനെയാണ് ക്രമീകരിക്കുക. നഗരസഭയിൽ ഒറ്റ ബാലറ്റ് യൂണിറ്റാണ്.

ആകെ 10,48,565 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിന് പുറമേ 79 പ്രവാസി വോട്ടർമാർ കൂടി ഉൾപ്പെടുന്നു. ആറ് ബ്ളോക്ക് പഞ്ചായത്തുകളിലായി 4,42,893 പുരുഷൻമാരും 478757 സ്‌ത്രീകളും 6 ട്രാൻസ്ജെൻഡേഴ്‌സും അടക്കം ആകെ 9,21,655 വോട്ടർമാരാണുള്ളത്. മൂന്ന് മുൻസിപ്പാലിറ്റികളിലായി 59,123 പുരുഷൻമാരും 67,786 സ്‌ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പടെ ആകെ 1,26,910 വോട്ടർമാരും 8 പ്രവാസി വോട്ടർമാരും ഉണ്ട്.

ജില്ലയിലെ ഗ്രാമ പഞ്ചായത്തിൽ 971 പുരുഷൻമാരും 1020 സ്‌ത്രീകളുമടക്കം ആകെ 1991 സ്‌ഥാനാർഥികൾ മൽസരിക്കുന്നു. 6 ബ്ളോക്ക് പഞ്ചായത്തുകളിൽ 83 ഡിവിഷനുകളിലായി 126 പുരുഷൻമാരും 137 സ്‌ത്രീകളും ഉൾപ്പടെ ആകെ 263 സ്‌ഥാനാർഥികളാണുള്ളത്. 3 മുനിസിപ്പാലിറ്റികളിലെ 113 വാർഡുകളിലായി 166 പുരുഷൻമാരും 163 സ്‌ത്രീകളുമടക്കം ആകെ 329 പേരാണ് മൽസര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലായി 36 പുരുഷൻമാരും 29 സ്‌ത്രീകളുമടക്കം ആകെ 65 സ്‌ഥാനാർഥികളാണുള്ളത്.

തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും അതാത് ബ്ളോക്ക്/പഞ്ചായത്ത്/മുൻസിപ്പാലിറ്റി റിട്ടേണിങ് ഓഫീസർമാർക്ക് നേരത്തെ തന്നെ വിതരണം ചെയ്‌തിരുന്നു. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വിതരണവും പൂർത്തിയായിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിൽ ഉപയോഗിക്കുന്നതിനായി 9863 ലിറ്റർ സാനിറ്റൈസർ, മാസ്‌ക്, ഗ്‌ളൗസ്, ഫേസ് ഷീൽഡ് എന്നിവയും സജ്ജമാണ്.

Also Read: കര്‍ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര്‍ മാപ്പ് ചോദിക്കണം; സുഖ്ബീര്‍ സിങ് ബാദല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE