പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം; ഒമാൻ

By Team Member, Malabar News
Oman vaccination
Ajwa Travels

മസ്‌ക്കറ്റ്: പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അടുത്ത മാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാണെന്ന് വ്യക്‌തമാക്കി ഒമാൻ. കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ വാക്‌സിനെടുക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ആം തീയതി വരെ ദീർഘിപ്പിച്ച് നൽകിയിരിക്കുകയാണ്.

പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്‌താക്കൾക്കും വാക്‌സിനേഷൻ നിർബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ഒക്‌ടോബർ 14ന് ശേഷമാണ് ഉപഭോക്‌താക്കൾക്ക്‌ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമാക്കിയത്. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഈ തീയതിക്ക് ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കാനാവൂ എന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.

Read also: മാസം ലക്ഷങ്ങൾ സമ്പാദിക്കാം; ‘സൂപ്പർ ഫോളോസ്’ അവതരിപ്പിച്ച് ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE