മാസം ലക്ഷങ്ങൾ സമ്പാദിക്കാം; ‘സൂപ്പർ ഫോളോസ്’ അവതരിപ്പിച്ച് ട്വിറ്റർ

By News Desk, Malabar News
Superfollows_twitter

യൂ ട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, കണ്ടന്റ് ക്രിയേഷനിലൂടെ വരുമാനമുണ്ടാക്കാൻ എത്ര വഴികളാണ് മുന്നിൽ. എന്നാൽ, സമൂഹ മാദ്ധ്യമങ്ങളിൽ മുൻനിര താരമായ ട്വിറ്റർ ഇക്കാര്യത്തിൽ പിന്നിലായിരുന്നു. ആ കുറവ് നികത്താനാണ് ഇപ്പോൾ ട്വിറ്റർ അധികൃതരുടെ ശ്രമം.

കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ‘സൂപ്പർ ഫോളോസ്’ എന്ന ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചു. വരിക്കാര്‍ക്ക് മാത്രമായി ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ വരുമാനം നേടാനുള്ള അവസരം സൂപ്പർ ഫോളോസ് ഒരുക്കുന്നു. നിലവില്‍ അമേരിക്കയിലും കാനഡയിലുമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ഐഒഎസ് ഉപയോക്‌താക്കള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അധികം വൈകാതെ തന്നെ ആഗോളതലത്തിലുള്ള ഐഒഎസ്‌ ഉപഭോക്‌താക്കൾക്കെല്ലാം സൂപ്പർ ഫോളോസ് ലഭ്യമാകുമെന്ന് ട്വിറ്റർ വ്യക്‌തമാക്കി.

ടിപ്പ് നല്‍കുന്നതിലൂടെയും പെയ്‌ഡ് സബ്‌സ്‌ക്രിപ്‌ഷനിലൂടെയും ആണ് വരുമാനം ലഭിക്കുക. 750 കോടി ഡോളര്‍ വരെ വാര്‍ഷിക വരുമാനം നേടാൻ ഇതുവഴി സാധിക്കും. ക്രിയേറ്റര്‍മാര്‍ക്ക് 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന്‍ നിരക്ക് നിശ്‌ചയിക്കാം. ആളുകള്‍ ഏറ്റവും അധികം കാണുന്ന ഉള്ളടക്കങ്ങളില്‍ നിന്ന് ഈ രീതിയില്‍ വരുമാനമുണ്ടാക്കാം. സൂപ്പർ ഫോളോസ് ഓപ്‌ഷന്‍ ലഭ്യമായ ട്വിറ്റര്‍ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നവര്‍ക്ക് സൂപ്പർ ഫോളോ എന്ന ബട്ടൺ കാണാന്‍ കഴിയും. സൂപ്പര്‍ ഫോളോ ചെയ്യാനുള്ള തുക എത്രയെന്നും എങ്ങനെയാണ് പണം അടക്കേണ്ടതെന്നും വിവരം ലഭിക്കും.

സൂപ്പര്‍ ഫോളോ സൗകര്യത്തിലൂടെ വരുമാനം ലഭിക്കാന്‍ ചില നിബന്ധനകളുണ്ട്. കുറഞ്ഞത് 10,000 ഫോളോവര്‍മാരുണ്ടാവണം, ഒരു മാസത്തിനിടെ 25 തവണയെങ്കിലും ട്വീറ്റ് ചെയ്‌തിരിക്കണം, 18 വയസ് തികയണം എന്നെല്ലാമാണ് നിബന്ധനകള്‍. സൂപ്പര്‍ ഫോളോസ് ഓപ്‌ഷന്‍ വേണ്ടവര്‍‌ ഹോം ടൈംലൈനിലെ സൈഡ്‌ബാറില്‍ മോണിറ്റൈസേഷനില്‍ സൂപ്പര്‍ ഫോളോസ് സെലക്‌റ്റ് ചെയ്യണം.

ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമ പ്രവർത്തകർ, സംഗീതജ്‌ഞർ, എഴുത്തുകാർ, ഗെയിമർമാർ, ജ്യോതിഷികള്‍, സൗന്ദര്യ വിദഗ്‌ധർ, കൊമേഡിയന്‍സ്, കായിക വിദഗ്‌ധർ തുടങ്ങിയവര്‍ക്കെല്ലാം ഈ ഫീച്ചര്‍ ഉപയോഗപ്പെടുമെന്ന് ട്വിറ്റര്‍ പറയുന്നു. കൂടാതെ, ട്വിറ്ററില്‍ മോശം കമന്റിടുന്നവരെ ഉപയോക്‌താക്കള്‍ക്ക് ഏഴ് ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്യാന്‍ സാധിക്കുന്ന സേഫ്‌റ്റി മോഡ് സുരക്ഷാ ഫീച്ചറും ട്വിറ്റര്‍ ഇന്ന് അവതരിപ്പിക്കും.

Also Read: അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ്‌ സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE