പ്രവാസികൾക്ക് ആശ്വസിക്കാം; വിസാ കാലാവധി നീട്ടാൻ ഒമാൻ

By Desk Reporter, Malabar News
Oman to extend visa
Representational image
Ajwa Travels

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാൻ. ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്‌ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാൻ ഒമാൻ തീരുമാനിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക ഫീസുകളൊന്നും കൂടാതെ ഡിസംബര്‍ 31 വരെയായിരിക്കും ഈ വിസകളുടെ കാലാവധി നീട്ടി നൽകുകയെന്ന് പോലീസ് അസിസ്‌റ്റന്റ്‌ ഇൻസ്‌പെ‌ക്‌ടർ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ അലി അല്‍ ഹര്‍തി പറഞ്ഞു.

രാജ്യത്ത് എല്ലാ വിഭാഗം വിസകളും അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനില്‍ അംഗീകാരമില്ലാത്ത വാക്‌സിന്റെ ഒന്നാം ഡോസ് മാത്രം എടുത്ത, ഇപ്പോള്‍ ഒമാന് പുറത്തുള്ള പ്രവാസികള്‍ക്ക് രണ്ടാം ഡോസ് ഒമാനില്‍ നിന്ന് എടുക്കാന്‍ സാധിക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടർ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി വ്യക്‌തമാക്കി. ഇപ്പോള്‍ സ്വന്തം നാട്ടിലുള്ള പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ ഇലക്‌ട്രോണിക് പോര്‍ട്ടല്‍ വഴി വിസാ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Most Read:  ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE