കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്

By News Desk, Malabar News
Ajwa Travels

നിലവിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമുകളെടുത്താൽ അവിടെ മുൻപന്തിയിൽ കാണും ഇൻസ്‌റ്റഗ്രാം. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഇൻസ്‌റ്റഗ്രാമിനെ 2012 ഏപ്രിൽ 12നാണ് ഫേസ്ബുക്ക് സ്വന്തമാക്കുന്നത്. ഏകദേശം 1 ബില്യൺ ഡോളർ എന്ന ഭീമമായ തുകക്കാണ് ഫേസ്ബുക്ക് ഇൻസ്‌റ്റയെ ഏറ്റെടുത്തത്.

ടിക്‌ടോക്ക് നിരോധിച്ചതോടെ റീൽസ് എന്ന പേരിൽ സമാനമായ മറ്റൊരു ഫീച്ചർ അവതരിപ്പിച്ചതോടെ ഉപയോക്‌താകൾക്ക് ഇൻസ്‌റ്റയോടുള്ള പ്രിയമേറി. കൗമാര പ്രായമുള്ളവർക്കും യുവതീ യുവാക്കൾക്കിടയിലുമാണ് ഇൻസ്‌റ്റഗ്രാമിന് കൂടുതൽ പ്രചാരമുള്ളത്. ഗുണത്തിന് പുറമെ ദോഷങ്ങളും ഇത് മൂലം ഉണ്ടാകാറുണ്ട്. കൗമാരക്കാരും കുട്ടികളുമാണ് കൂടുതലായും ഇൻസ്‌റ്റഗ്രാം തട്ടിപ്പുകൾക്ക് ഇരയാകാറുള്ളത്.

അശ്ളീല വീഡിയോ, ഫോട്ടോ തുടങ്ങിയവ പ്രചരിപ്പിക്കുന്നവരുടെ എണ്ണവും ഇൻസ്‌റ്റയിൽ കുറവല്ല. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പുതിയ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. 13 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി മാത്രമായി ഒരു ‘കുട്ടി’ ഇൻസ്‌റ്റഗ്രാം വികസിപ്പിക്കുകയാണ് ഫേസ്ബുക്ക്.

കുട്ടികൾക്ക് വേണ്ടി മാത്രം ഗൂഗിൾ അവതരിപ്പിച്ച ‘യൂ ട്യൂബ് കിഡ്‌സ്‌’ പോലെ സെൻസർ ചെയ്‌ത ഉള്ളടക്കം മാത്രമായിരിക്കും ഇൻസ്‌റ്റഗ്രാമിന്റെ പുതിയ വകഭേദത്തിൽ അനുവദിക്കുക. തങ്ങളുടെ ജനപ്രിയ ആപ്പുകൾ അടുത്ത തലമുറയിലെ ഇന്റർനെറ്റ് ഉപയോക്‌താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഇൻസ്‌റ്റഗ്രാമിന്റെ ചൈൽഡ് വെർഷൻ വ്യാഴാഴ്‌ച ആന്തരികമായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഫേസ്ബുക്ക് ഇത് ലോഞ്ച് ചെയ്‌തിട്ടില്ല.

സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ കൂടുതലായും മാതാപിതാക്കളെയാണ് ആശ്രയിക്കുന്നത്. നിലവിൽ രക്ഷിതാക്കൾക്ക് ഇതിനുള്ള ഓപ്‌ഷൻ ഇല്ല. അതിനാലാണ് രക്ഷിതാക്കളുടെ നിയന്ത്രണങ്ങളോടെ കുട്ടികൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന മെസഞ്ചർ കിഡ്‌സ്‌ പോലെയുള്ള കൂടുതൽ പ്രൊഡക്‌റ്റുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ- ഫേസ്ബുക്ക് വക്‌താവ്‌ ജോ ഓസ്‌ബോൺ പറഞ്ഞു. ഇൻസ്‌റ്റഗ്രാം ചൈൽഡ് വേർഷൻ വരുന്നതോടെ കുട്ടികൾക്ക് അവരുടെ സുഹൃത്തുക്കളുമായി സുരക്ഷിതമായി ബന്ധം പുലർത്താനും, പുതിയ ഹോബികളെ കുറിച്ചും താൽപര്യങ്ങളെ കുറിച്ചും അറിയാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’; അസമിന് അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE