ദിസ്‌പൂർ: കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിലെ ദിബ്രുഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു രാഹുല്‍ ഗാന്ധി. അസമിന് അഞ്ചിന ഉറപ്പ് നൽകിയായിരുന്നു രാഹുലിന്റെ പ്രചാരണം.
5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും, വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കും, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, തേയില തൊഴിലാളികള്‍ക്ക് കൂലി 365 രൂപയായി ഉയര്‍ത്തും തുടങ്ങിയവ ആയിരുന്നു രാഹുലിന്റെ പ്രഖ്യാപനങ്ങൾ.
ബിജെപി സര്‍ക്കാര്‍ തേയില തൊഴിലാളികള്‍ക്ക് 351 രൂപ നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് ഇപ്പോള്‍ നല്‍കുന്നത് 167 രൂപയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി അസമില്‍ എത്തിയത്. അസമിന്റെ പ്രതീക്ഷകളും ആശങ്കകളും കേള്‍ക്കാന്‍ തങ്ങളുണ്ടെന്ന ഉറപ്പുമായാണ് രാഹുൽ പ്രചാരണം നടത്തുന്നത്.
Kerala News: ആചാര സംരക്ഷണത്തിന് നിയമ നിർമാണം വേണം; ഉമ്മൻ ചാണ്ടി