രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ബിജെപി എംപിമാർക്ക് എതിരെ കേസ്

By Staff Reporter, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

രാജസ്‌ഥാൻ പോലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡെൽഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്‌താവ് പവൻ ഖേര പറഞ്ഞു. ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ പറഞ്ഞത് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെ കുറിച്ചാണെന്ന രീതിയിൽ നൽകിയിരുന്നു.

വ്യാജ വാർത്ത പ്രചരിപ്പിച്ച നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടിയെടുത്തില്ലെങ്കിൽ പോലീസിനെ മീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡയ്‌ക്ക് കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാൻ ബിജെപി തയ്യാറാകാത്ത സാഹചര്യത്തിലാണു പോലീസിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

Read Also: എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE