കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

By News Desk, Malabar News
MalabarNews_farm bill
Representation image
Ajwa Travels

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 26 ന് ശനിയാഴ്ച നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി മോദി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന കര്‍ഷക വിരുദ്ധ ബില്‍ ഒപ്പ് വെക്കാതെ രാഷ്ട്രപതി മടക്കി അയക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബില്ലിലെ വ്യവസ്ഥകള്‍ യാഥാര്‍ത്ഥ്യം ആകുന്നതോടെ കാര്‍ഷിക വിപണി ഘട്ടം ഘട്ടമായി ഇല്ലാതാവും. ഭക്ഷ്യസുരക്ഷ താളം തെറ്റുകയും ചെയ്യും, നേതാക്കള്‍ പറഞ്ഞു.

താങ്ങുവില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം തുടങ്ങിയ അടിത്തറകളിലാണ് ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നത്. ഇത്തരം സംവിധാനങ്ങളുടെ അടിവേരറുക്കുന്ന നിയമങ്ങളാണ് പുതിയ ബില്ലിലുള്ളത്. കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കോടിക്കണക്കിന് കര്‍ഷകരെ വഴി ആധാരമാക്കുന്നതാണ് പുതിയ കര്‍ഷക ബില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Malabar News: ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE