മലപ്പുറം മുണ്ട എസ്‌റ്റേറ്റിൽ തീപിടുത്തം

By Syndicated , Malabar News
fire-in-munda-estate
Ajwa Travels

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുണ്ട എംകെ ഹാജി എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. 300 ഹെക്‌ടറില്‍ വ്യാപിച്ചു കിടക്കുന്ന എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ സ്‌ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളില്‍ നിന്നും ഉണങ്ങിയ പുല്ലില്‍നിന്നുമാണ് തീ പടരാന്‍ തുടങ്ങിയത്. നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതെ വെള്ളം പമ്പ് ചെയ്‌ത്‌ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്‌സ് വാഹനം എത്തിപ്പെടാന്‍ പറ്റാത്ത ഭാഗങ്ങളില്‍ ഫയര്‍ ബീറ്റ് ഉപയോഗിച്ച് തീ തല്ലി കെടുത്തി. ഫയർഫോഴ്‌സിനൊപ്പം ട്രോമാ കെയര്‍ വളണ്ടിയര്‍മാരും ഉദ്യമത്തിൽ പങ്കാളികളായി.

Read also: ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE