കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടി വീഴുകയായിരുന്നു.

തിങ്കളാഴ്‌ച കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലാണ് അപകടം. ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയറായി സേവണം അനുഷ്‌ടിക്കുക ആയിരുന്നു ബാലൻ.

കടലുണ്ടി തീവണ്ടി അപകടം, വിയ്യൂർ  മണ്ണിടിച്ചിൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബാലന് ഫയർഫോഴ്‌സ് ഡിജിപിയുടെ പ്രത്യേക പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

Malabar News: തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE