സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍

By News Bureau, Malabar News
covid_vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി അറിയിച്ചു. വാക്‌സിനേഷനിൽ രാജ്യത്ത് ഏറ്റവും മുന്നിട്ട് നിൽക്കുന്ന സംസ്‌ഥാനമാണ് കേരളം.

ഇന്നത്തെ റിപ്പോര്‍ട് പ്രകാരം, 5297 പുതിയ രോഗികളില്‍ 4470 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1053 പേര്‍ ഒരു ഡോസ് വാക്‌സിനും 1891 പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1526 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. മുന്‍ ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

Most Read: വിഎസ് ആശുപത്രിയില്‍; ഉദര സംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE