തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
വിഎസിന്റെ വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ഞായറാഴ്‌ച രാത്രിയോടെയാണ് ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം പട്ടത്തെ എസ്‌യുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: നവംബർ 5 വരെ കനത്ത മഴക്ക് സാധ്യത; ഇടിമിന്നലും, കാറ്റും ഉണ്ടായേക്കും