സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് ആശുപത്രി കാസര്‍ഗോഡ്; ഉദ്ഘാടനം ഇന്ന്

By News Desk, Malabar News
MalabarNews_covid hospital kasargod
ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് പൂര്‍ത്തികരിച്ച കോവിഡ് ആശുപത്രിയുടെ നിര്‍മാണ ഘട്ടത്തിലെ ചിത്രം
Ajwa Travels

കാസര്‍ഗോഡ്: കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. ചികിത്സാരംഗത്ത് ഏറെ പരിമിതികള്‍ നേരിടുന്ന കാസര്‍ഗോഡ് ജില്ലയിലെ തെക്കിന്‍ വില്ലേജിലാണ് ടാറ്റ ഗ്രൂപ്പ് 541 കിടക്കകളുള്ള നവീന ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.

ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചക്ക്  12-ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.

കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയതാണ് ടാറ്റ ഗ്രൂപ്പ് ഈ ആശുപത്രി. തെക്കില്‍ വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി അതിവേഗത്തില്‍ ഏറ്റെടുത്തു നല്‍കിയത് സര്‍ക്കാരാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം തേടി. കരിമ്പാറ നിറഞ്ഞ കുന്നുപ്രദേശം അതിവേഗം നിരപ്പാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് താത്കാലികമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവയൊരുക്കി. 150 ദിവസങ്ങള്‍ കൊണ്ട് 60 കോടി രൂപ ചിലവിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ദേശീയപാതയില്‍നിന്ന് കോവിഡ് ആശുപത്രിയിലേക്ക് എളുപ്പമെത്താനുള്ള റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കോവിഡ് കാലം കഴിഞ്ഞാലും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടെങ്കില്‍ ആശുപത്രി തുടരാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE