പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി

By News Desk, Malabar News
First wooman dysp is the udf candidate
Swarnamma Vipin Chandran
Ajwa Travels

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.

പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ ആദ്യ വനിതാ ബാച്ചിലെ അംഗവും പിന്നീട് ഡിവൈഎസ്‌പിയുമായ സ്വർണ്ണമ്മ കൊട്ടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ ഒറ്റപ്ളാവിലാണ് മൽസരിക്കുന്നത്. സംസ്‌ഥാന വനിതാ സെല്ലിൽ ഡിവൈഎസ്‌പി ആയിരിക്കെ കഴിഞ്ഞ വർഷമാണ് സ്വർണ്ണമ്മ വിരമിച്ചത്. 28 വർഷം പോലീസ് സേവനം അനുഷ്‌ഠിച്ചതിൽ നിന്ന് ലഭിച്ച അനുഭവസമ്പത്താണ് രാഷ്‌ട്രീയത്തിലേക്കിറങ്ങാൻ ധൈര്യം പകർന്നതെന്ന് സ്വർണ്ണമ്മ പറയുന്നു.

Also Read: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; ഭീഷണി; ഹണി ട്രാപ് സംഘം പിടിയിൽ

എൽഡിഎഫിന്റെ കേന്ദ്രമാണ് മൂന്നാം വാർഡ്. ഇത്തവണ ചരിത്രം തിരുത്തിയെഴുതാനാണ് മുൻ ഡിവൈഎസ്‌പി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 1991ലാണ് സ്വർണ്ണമ്മ പോലീസ് സേനയിൽ ചേർന്നത്. കണ്ണൂർ, വയനാട് ജില്ലകളിലെ നിരവധി സ്‌റ്റേഷനുകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE