മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ്

By Team Member, Malabar News
oommen chandy
ഉമ്മൻ ചാണ്ടി
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതെയാണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് ഡോക്‌ടർമാരുടെ നിർദേശ പ്രകാരം അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്ക്‌ ആണ് ആദ്യം രോഗം സ്‌ഥിരീകരിച്ചത്‌. തുടർന്ന് വോട്ടെടുപ്പ് ദിവസം പിപിഇ കിറ്റ് ധരിച്ചാണ് വീണ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിക്കും, മരുമകനും, ചെറുമകനും രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.

Read also : കൊമ്പൻ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവം; പാപ്പാൻ പോലീസ് കസ്‌റ്റഡിയിൽ; പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE