സിപിഎമ്മിന് എതിരെ അട്ടിമറി വിജയവുമായി വിഎസിന്റെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്

By Trainee Reporter, Malabar News
Ajwa Travels

മുഹമ്മ: വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് സിപിഎമ്മിനെതിരെ അട്ടിമറി ജയം. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 12ആം വാർഡിൽ സിപിഎം സ്‌ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെ ജയലാലിനെയാണ് ലതീഷ് പരാജയപ്പെടുത്തിയത്. 143 വോട്ടിന്റെ ഭൂരിപക്ഷമാണ് ലതീഷ് നേടിയത്.

പി കൃഷ്‌ണപിള്ള സ്‌മാരകം ആക്രമണക്കേസിൽ പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്‌തനാക്കിയിരുന്നു. തുടർന്ന് പാർട്ടിയിൽ തിരികെ പ്രവേശിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലതീഷ് മൽസരത്തിന് ഇറങ്ങിയത്.

Read also: കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE