വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന; ജില്ലയിൽ 4 പേർ അറസ്‌റ്റിൽ

By Team Member, Malabar News
kozhikode Arrest
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടിയതായി വ്യക്‌തമാക്കി പോലീസ്. താമരശേരി സ്വദേശികളായ മലയിൽ തൊടുകയിൽ ഇസി ഷഫാൻ(30)‍, കിഴക്കേതൊടുകയിൽ കെടി ഷിബിലി(21), പൂരായിൽ വിസി ബിജിൻ(28), മലപ്പുറം എടവണ്ണ വാളാൻപറമ്പൻ അബ്‌ദുൽ ജലീൽ(26) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കൂടാതെ ഇവരുടെ പക്കൽ നിന്നും ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 1,96,000 രൂപയും, ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും പോലീസ് പിടികൂടിയിട്ടുണ്ട്. 48 മില്ലി ഗ്രാം എംഡിഎംഎ, 250ഗ്രാം കഞ്ചാവ് എന്നിവ വിറ്റതിലൂടെയാണ് ഇവർക്ക് ഈ തുക ലഭിച്ചതെന്നാണ് പോലീസ് കരുതുന്നത്.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ അധികൃതർ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരി വിരുദ്ധ സേനയും പടിഞ്ഞാറത്തറ എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: കെപിസിസി പുനഃസംഘടന; താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE