മലയാളി ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം; മേരി കോമിന്റെ വാഗ്‌ദാനം

By News Desk, Malabar News
mery-kom
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം വാഗ്‌ദാനം ചെയ്‌ത്‌ പ്രശസ്‌ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഒട്ടനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്‌തിട്ടുണ്ട്‌. ഇന്ന് കേരളത്തിൽ നിന്നും രാജ്യാന്തര മൽസരത്തിന് പ്രാപ്‌തരായ ബോക്‌സിങ് താരങ്ങൾ ഒന്നും വളർന്നു വരുന്നില്ല. കേരളത്തിൽ നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങൾ വന്നാൽ തന്റെ അക്കാദമിയിൽ സൗജന്യ പരിശീലനം നൽകുമെന്ന് മേരി കോം പറഞ്ഞു.

ഒളിമ്പിക് അസോസിയേഷൻ പോലുള്ള സംഘടനകൾ ഇത്തരത്തിൽ രാജ്യാന്തര താരങ്ങളെ വളർത്തിയെടുക്കാൻ മുൻകൈയെടുക്കണമെന്നും മേരി കോം അഭിപ്രായപ്പെട്ടു. ഒളിമ്പിക്‌സിൽ സ്വർണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്നും നിലവിൽ കൂടുതൽ ശ്രദ്ധ ജൂലൈ മാസത്തിൽ ഇംഗ്ളണ്ടിൽ ആരംഭിക്കുന്ന കോമൺ വെൽത്ത് ഗെയിംസിലാണെന്നും അവർ പറഞ്ഞു.

Most Read: വൈദ്യുതി നിയന്ത്രണം പരിഹരിക്കും; ആന്ധ്രയിൽ നിന്ന് വാങ്ങാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE