വി കണ്‍സോള്‍ ; അടുത്ത മാസം മുതല്‍ പ്ലേസ്റ്റോറില്‍

By Team Member, Malabar News
Malabarnews_v console
Representational image
Ajwa Travels

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനമുയര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോളിങ് ആപ്പ് ആയി മാറിയ വി കണ്‍സോള്‍ അടുത്ത മാസം മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഗൂഗിള്‍ മീറ്റ്, സൂം എന്നീ ആപ്പുകളെ പിന്‍തള്ളിയാണ് വി കണ്‍സോളിനെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ആലപ്പുഴയിലെ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്‌റ്റ്വെയര്‍ ടെക്‌നൊളജിസ് ആണ് വി കണ്‍സോള്‍ വികസിപ്പിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് എന്നിവയേക്കാള്‍ മികച്ച സാങ്കേതികമികവാണ് വി കണ്‍സോളിനെ വേറിട്ടതാക്കുന്നത്. ഇതില്‍ 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും സാധിക്കും. ചെറിയ ഫീസോടെ എത്തുന്ന ആപ്പ് ആദ്യ ആഴ്‌ചയില്‍ സൗജന്യമായി ഉപയോഗിക്കാം.

പത്തുലക്ഷം ഉപയോക്താക്കളെയാണ് ഈ സാമ്പത്തികവര്‍ഷം വി കണ്‍സോള്‍ ലക്ഷ്യമിടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഏറ്റവും അധികം ആവശ്യമുള്ള ഓണ്‍ലൈന്‍ പഠനത്തിലും, ടെലിമെഡിസിനിലും ആകും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ടെക്ജന്‍ഷ്യ സോഫ്റ്റ്വെയര്‍ ടെക്നോളജിസ് സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവരസാങ്കേതിക വിദ്യയെ ഇടത്തരം പട്ടണങ്ങളിലേക്ക് എത്തിക്കുകയെന്ന പരിശ്രമവും വി കണ്‍സോളിന് പിന്നിലുണ്ട്. മലയാളമടക്കം എട്ട് പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE