കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ

By Desk Reporter, Malabar News
paddy storage _2020-Sep-16
Representational Image
Ajwa Travels

പാലക്കാട്: നെല്ലു സംഭരണത്തിന് ​ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കേ‍ാട്ടയം, ആലപ്പുഴ ജില്ലകളിലാണ് ​ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗേ‍ാഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു മില്ലുടമകളുമായി മന്ത്രി പി. തിലോത്തമൻ ഇന്നു തിരുവനന്തപുരത്തു ചർച്ച നടത്തും.

കഴിഞ്ഞ വർഷങ്ങളിലെ പോലെ സംഭരണം വൈകുന്നത് ആവർത്തിക്കാതിരിക്കാൻ ആണ് സർക്കാർ നീക്കം നടത്തുന്നത്. എന്നാൽ, സർക്കാർ മുന്നോട്ടുവച്ച ചില വ്യവസ്ഥകളിൽ മാറ്റം വരുത്തിയാലേ കരാറിൽ ഒപ്പിടുകയുള്ളൂ എന്നാണ് മില്ലുടമകളുടെ ഭാ​ഗം. പ്രകൃതിക്ഷേ‍ാഭം മൂലമുള്ള നഷ്‌ടം മില്ലുകൾ വഹിക്കുക, ഗുണനിലവാര പരിശേ‍ാധനയിൽ വീഴ്‌ച കണ്ടെത്തിയാൽ പിഴയെ‍ാടുക്കുക എന്നീ വ്യവസ്ഥകൾ ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ നാലു തവണ സർക്കാരും മില്ലുടമകളും തമ്മിൽ ചർച്ച നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.

Kozhikode News:  തുരങ്കപാതയുടെ സർവേ 18ന് ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE