കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ജീവനക്കാരടക്കം മൂന്നുപേർ പിടിയിൽ

By News Bureau, Malabar News
Gold Smuggling-karipur airport
Representational Image
Ajwa Travels

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് പിടിയിലായത്. സ്വർണം കൈപ്പറ്റാനെത്തിയ കണ്ണൂർ പാല സ്വദേശി നൗഫലും പിടിയിലായി.

62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നേരത്തെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജിനെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് കസ്‌റ്റംസ് പിടികൂടിയിരുന്നു. 30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പിടികൂടിയത്. ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം.

Malabar News: എൻഡോസൾഫാൻ നിർവീര്യമാക്കൽ; നടപടി താൽക്കാലികമായി നിർത്തിവെച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE