ഇരട്ടവോട്ട് ആരോപണം; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി നാളെ

By Team Member, Malabar News
high court
Ajwa Travels

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഇനിയൊരു മാറ്റം സ്വീകരിക്കുക സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്‌തമാക്കി. അതേസമയം തന്നെ ഇരട്ടവോട്ട് പ്രതിരോധിക്കുന്നതിനായി 4 നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഇന്നും വിശദമായ വാദം കോടതിയിൽ നടന്നു. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് പ്രഥമദൃഷ്‌ട്യാ കോടതിക്ക് ബോധ്യമാവുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം തന്നെ വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും, ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ രാഷ്‌ട്രീയ പാർട്ടികൾ നൽകിയ 3,16,671 ഇരട്ട വോട്ടുകളുടെ പട്ടികയിൽ 38,586 എണ്ണം മാത്രമാണ് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4 ഇന നിർദേശങ്ങൾ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂറായി രേഖാമൂലം എഴുതി വാങ്ങണമെന്നും, ഇതിന്റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണമെന്നും അദ്ദേഹം നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് സത്യവാങ്മൂലം നൽകണമെന്നും, വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ ശേഖരിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച നിർദേശത്തിൽ ചെന്നിത്തല കൂട്ടിച്ചേർത്തു.

Read also : ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE