ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ

By Desk Reporter, Malabar News
Houthis Attack ; GCC Council Position
Representational Image (File Photo)

റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ ലത്തിഫ് അൽ സയാനി മുന്നോട്ടുവെച്ച പ്രമേയത്തെ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു.

യെമനിലെ മഗ്രിബിൽ ഹൂതികൾ സിവിലിയൻമാരെ മനുഷ്യ കവചങ്ങളായി ഉപയോഗിച്ച് നടത്തുന്ന ആക്രമങ്ങളെയും യമൻ തലസ്‌ഥാനമായ സൻആയിൽ നിരവധി ആഫ്രിക്കൻ കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നിരവധിപേർ മരിക്കാനിടയായ സംഭവത്തെയും കൗൺസിൽ ശക്‌തമായി അപലപിച്ചു.

സൗദി അറേബ്യയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളെയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി കൗൺസിൽ) പിന്തുണക്കുന്നതായും കൗൺസിൽ സെക്രട്ടറി ജനറൽ നയീഫ് അൽ ഹജ്‌റഫ് വ്യക്‌തമാക്കി. ഈയിടെ നടന്ന ജിസിസി ഉച്ചകോടിയിലെ തീരുമാനങ്ങൾ ജിസിസി രാജ്യങ്ങളുടെ ഐക്യത്തിന് ആവശ്യമാണെന്നും, ജിസിസി രാജ്യങ്ങളും ആഗോള വ്യാപാരകേന്ദ്രങ്ങളും തമ്മിലുള്ള തന്ത്രപരമായ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നതായും സെക്രട്ടറി ജനറൽ പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ജീൻസ്‌ ധരിക്കുന്ന സ്‌ത്രീകൾ നൽകുന്ന സന്ദേശമെന്താണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE