ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു.
12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 4 പേർ തീരത്തേക്ക് നീന്തി കയറി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും ചുഴലിക്കാറ്റിൽ പൂർണമായും തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. 40 ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഇവർ പറയുന്നു.
നിലവിൽ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.
Most Read: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണം; നാവികസേനാ മേധാവി ഹരികുമാർ