കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

വീടിന്റെ വാതിൽ അടച്ച് കുറ്റിയിട്ട ശേഷമാണ് കൊല നടത്തിയത്. നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും വാതിൽ ചവിട്ടി പൊളിച്ചാണ് അകത്തേക്ക് കയറിയത്. മോഹനനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്‌തമല്ല. രതിയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ധനുഷ്, ധനിഷ എന്നിവർ മക്കളാണ്.

Most Read: മണ്ണാർക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE