ഹൈദരാബാദ് വെള്ളപ്പൊക്കം; സഹായ ഹസ്‌തവുമായി തമിഴ്‌നാട്

By Staff Reporter, Malabar News
MALABARNEWS-EDPPADI
Edappadi K Palaniswami
Ajwa Travels

ചെന്നൈ: ഹൈദരാബാദ് വെള്ളപ്പൊക്കത്തില്‍ വലയുന്ന തെലുങ്കാന സര്‍ക്കാറിന് 10 കോടിയുടെ സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് സഹായം പ്രഖ്യാപിച്ചത്.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അടിയന്തിര സഹായമായി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുന്നത്.

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തമിഴ്‌നാടിന് നന്ദി അറിയിച്ചു. ധന സഹായത്തിനു പുറമേ അടിയന്തിര ആവശ്യത്തിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും തമിഴ്‌നാട് അറിയിച്ചിരുന്നു.

ഹൈദരാബാദ് നഗരവും ഏതാനും ജില്ലകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെള്ളപ്പൊക്ക ദുരിതം നേരിടുക ആയിരുന്നു, അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

50 പേരുടെ ജീവനാണ് ദുരന്തത്തില്‍ നഷ്‌ടപ്പെട്ടത്. നിരവധി പ്രദേശങ്ങളാണ് വെള്ളത്തിന് അടിയിലായത്. 6000 കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.

ഹൈദരാബാദ് നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. സൈന്യവും, ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Read Also: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE