സിഡ്‌നി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ന് നടക്കും. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയത്. മാര്‍ച്ചിനുശേഷം ആദ്യമായി രാജ്യാന്തര പര്യടനത്തിനെത്തിയ വിരാട് കോഹ്‌ലിയുടെ നീലപ്പട ഇന്നത്തെ മല്‍സരം ജയിച്ച് പരമ്പരയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്.
ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്. പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. അതേസമയം ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് നിരയില്‍ സ്‌റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്‌റ്റോയ്നിസ്, ഗ്ളെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്‌റ്റാര്‍ക് തുടങ്ങിയവരെല്ലാം ഉണ്ട്.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ഓസീസ് പേസര്‍മാരെ എങ്ങനെ വിജയകരമായി നേരിടുകയെന്നത് ഇന്നതെ മല്‍സരത്തില്‍ നിര്‍ണായകമാവും. ഐപിഎല്ലിലൂടെ നേടിയ മല്‍സര പരിചയം വൈറ്റ് ബോളില്‍ ഇന്ത്യന്‍ താരങ്ങളെ തുണക്കുമോ എന്നതും കണ്ടറിയുക തന്നെ വേണം. ആദ്യ കളിയിലെ പരാജയത്തിന് ബാറ്റിംഗ് കരുത്തിലൂടെ തിരിച്ചടി നാല്‍കാനാണ് കോഹ്‌ലിപ്പട ഇന്നിറങ്ങുന്നത്
ഇന്ത്യന്‍ സമയം രാവിലെ 9.10 മുതല്‍ സോണി ടെന്‍ ചാനലുകളില്‍ (സോണി സിക്‌സ്, സോണി ടെന്‍1, സോണി ടെന്‍ 3) മല്‍സരം ലൈവായി കാണാം. കൂടാതെ സോണിയുടെ വീഡിയോ ജനറല്‍ ഡിമാന്‍ഡ് പ്‌ളാറ്റ്‌ഫോമായ സോണി ലൈവില്‍ (Sony Liv) മല്‍സരം ഓണ്‍ലൈയി കാണാനും അവസരമുണ്ട്.
Read Also: കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍വോട്ട്; പട്ടിക തയ്യാറാക്കല്‍ ഇന്നു മുതല്‍