കോവിഡ് ഇന്ത്യ; 19,206 രോഗമുക്‌തി, 90,928 രോഗബാധ, കേരളത്തിൽ 4,801 കേസുകൾ

By News Bureau, Malabar News
New Covid Cases in India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 325 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടപ്പോൾ 19,206 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തിയും നേടി.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനവുമാണ്.

ഇതുവരെ 3,43,41,009 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ 482876 ആണ്.

നിലവിൽ 2,85,401 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്‌തി നിരക്ക് 97.81 ശതമാനമാണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 4,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 71,098 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,813 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 148.67 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു.

Most Read: സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE