കോവിഡ് ഇന്ത്യ; 9,868 രോഗമുക്‌തി, 10,549 രോഗബാധ, കേരളത്തിൽ 5,987 കേസുകൾ

By News Bureau, Malabar News
covid- india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,549 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,45,55,431 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

9,868 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 488 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 1,10,133 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 3,39,77,830 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌ 4,67,468 പേർക്കാണ്.

കേരളത്തിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 5,987 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 66,165 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 5,094 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 56 പേർക്കുമാണ്.

Most Read: ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE