ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേർക്കുകൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 10,967 പേർ രോഗമുക്തി നേടിയപ്പോൾ 465 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്തിട്ടുണ്ട്.
ഇതുവരെ 3,39,88,797 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം കോവിഡ് മൂലം ജീവൻ നഷ്ടമായത് 4,67,933 പേർക്കാണ്.
നിലവിൽ 1,07,019 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 4,677 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 56,558 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 6,632 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 33 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. 121.06 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്തത്.
Most Read: ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം