കോവിഡ് ഇന്ത്യ; 18,132 രോഗബാധ; കൂടുതൽ കേസുകളും കേരളത്തിൽ

By News Bureau, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,132 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 215 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്നും മന്ത്രാലയം അറിയിച്ചു.

21,563 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 193 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. 3,32,93,478 പേരാണ് രാജ്യത്ത് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയത്. 4,50,782 ആണ് രാജ്യത്തെ കോവിഡ് മരണസംഖ്യ.

നിലവിൽ 2,27,347 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് 209 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.00 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.

പുതിയ കോവിഡ് കേസുകളിൽ ഏറെയും റിപ്പോർട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,691 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 81,914 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ രോഗമുക്‌തി നേടിയവർ 12,655 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 85 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 95.19 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവരെയായി രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE