ഇന്ത്യയിൽ 15,510 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,68,627

By Staff Reporter, Malabar News
covid_india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയി ഉയർന്നു.

നിലവിൽ രാജ്യത്ത് 1,68,627 സജീവ കേസുകളാണുള്ളത്. 1,07,86,457 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 106 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിൽ 1,57,157 പേർക്കാണ് ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

21,68,58,774 സാമ്പിളുകൾ രാജ്യത്ത് ഇതുവരെ പരിശോധിച്ചതായി ഐസി‌എം‌ആർ റിപ്പോർട് ചെയ്യുന്നു. ഇതിൽ 6,27,668 സാമ്പിളുകൾ ഞായറാഴ്‌ച മാത്രം പരിശോധിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡെൽഹി എയിംസിൽ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ എല്ലാ പൗരൻമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.

രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതലാണ് തുട്ടക്കമായത്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുള്ളത്.

Read Also: പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സിലിണ്ടറിന് കൂടിയത് 25 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE