കോവിഡ് ഇന്ത്യ; 13,123 രോഗമുക്‌തി, 14,989 പുതിയ കേസുകൾ, 98 മരണം

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,989 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 13,123 പേർ രോഗമുക്‌തി നേടിയപ്പോൾ 98 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് 1,70,126 സജീവ കേസുകളാണുള്ളത്. ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,11,39,516 ആണ്. 1,08,12,044 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 1,57,346 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ചൊവ്വാഴ്‌ച വരെ 21,84,03,277 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,85,220 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാംഘട്ടം നടക്കുകയാണ്. തിങ്കളാഴ്‌ചയാണ് രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് വാക്‌സിൻ നൽകുന്ന രണ്ടാം ഘട്ട വാക്‌സിനേഷൻ തുടങ്ങിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 1,56,20,749 പേർക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ എന്നിവരുൾപ്പടെ നിരവധി ദേശീയ നേതാക്കളും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കും.

Read Also: തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE