10 വിക്കറ്റ് നേട്ടം; അജാസ് പട്ടേലിന് സ്‌നേഹോപഹാരം നൽകി ഇന്ത്യന്‍ താരങ്ങൾ

By News Bureau, Malabar News
sports news
Ajwa Travels

മുംബൈ: വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടം കൊയ്‌ത ന്യൂസീലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് സ്‌നേഹോപഹാരവുമായി ഇന്ത്യൻ ടീം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ഏവരെയും ഞെട്ടിച്ചത്.

ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും പേരെഴുതി ഒപ്പിട്ട ഇന്ത്യൻ ജഴ്സിയാണ് ആതിഥേയർ അജാസിന് സമ്മാനമായി നൽകിയത്. സ്‌പിന്നർ രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അജാസിന് ജഴ്സി സമ്മാനിച്ചത്. അശ്വിന്റെ 99ആം നമ്പർ ജഴ്സിയിലാണ് ഇന്ത്യൻ താരങ്ങൾ ഒപ്പിട്ടത്.

സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്ന് അജാസ് ജഴ്സി സ്വീകരിക്കുന്നതിനിടയിൽ പറഞ്ഞു. ഇന്ത്യയിൽ ജനിച്ച അജാസ് പിന്നീട് ന്യൂസീലൻഡിലേക്ക് ചേക്കേറുകയായിരുന്നു. ഈ പ്രകടനത്തിലൂടെ ഒരു ന്യൂസീലൻഡ് ബൗളറുടെ ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം എന്ന റെക്കോഡ് അജാസ് സ്വന്തമാക്കി.

അതേസമയം ലോക ക്രിക്കറ്റിൽ തന്നെ ഒരിന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറാണ് അജാസ്. ഇംഗ്ളണ്ടിന്റെ ജിം ലിനേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ളെ എന്നിവരാണ് ഈ നേട്ടം മുൻപ് കരസ്‌ഥമാക്കിയവർ. മൽസരത്തിൽ ന്യൂസീലൻഡ് തോറ്റെങ്കിലും അജാസിന്റെ പ്രകടനം ലോകശ്രദ്ധയാകർഷിച്ചു. 119 റൺസ് വഴങ്ങി 10 വിക്കറ്റ് സ്വന്തമാക്കിയ അജാസ് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും നേടി.

Most Read: ‘ഹു- ദി അൺനോൺ’ ആദ്യഭാഗം യുട്യൂബിൽ; സൈക്കോളജിക്കൽ ത്രില്ലർ സീരീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE