ട്രെയിനുകളിലും റെയിൽവേ പരിസരത്തും​ മാസ്​ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

By News Desk, Malabar News
Kozhikode-Railway-Station
Ajwa Travels

ന്യുഡെൽഹി: കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ​ തീരുമാനം.

നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ മാസ്​ക്​ അനിവാര്യമാണെന്നു കണ്ടാണ്​ നടപടി. റെയിൽവേ പരിസരങ്ങളിലും ട്രെയിൻ യാത്രയിലും മാസ്​കിടാത്തവർക്ക്​ മാത്രമല്ല, തുപ്പുന്നവർക്കും 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

അടുത്ത ആറു മാസത്തേക്കാണ്​ ഉത്തരവ്​ പ്രാബല്യത്തിലുണ്ടാകുക. റെയിൽവേ നിയമ പ്രകാരം മാസ്​കിടാത്തത്​ കുറ്റകൃത്യമായും പുതിയ ഉത്തരവിൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

Kerala News: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE