പറപ്പൂർ ഐയു സ്‌കൂൾ ‘ഐയു ഹാപ്പി’ ഉൽപന്നങ്ങൾ വിപണിയിലിറക്കി

രക്ഷാകർതൃ-അധ്യാപക പിന്തുണയിൽ കുട്ടികൾ കൃഷിചെയ്‌ത്‌ സ്വന്തം ബ്രാൻഡിൽ സമൂഹത്തിലേക്ക് എത്തിക്കുന്ന 'ഐയു ഹാപ്പി' ഉൽപന്നങ്ങൾ കേരളത്തിലെ മറ്റു സ്‌കൂളുകൾക്കും മാതൃകയാക്കാം.

By Central Desk, Malabar News
IUHSS PARAPPUR launched 'IU Happy' products in the market
ചടങ്ങിൽ നിന്നുള്ള ദൃശ്യം
Ajwa Travels

മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി.

കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ രീതിയിൽ വിളയിച്ചെടുത്ത പത്ത് ടൺ നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കിയ തവിടോടുകൂടിയ അരി, അവിൽ, അപ്പം പൊടി, പുട്ടുപൊടി എന്നിവയാണ് ‘ഐയു ഹാപ്പി’ പ്രൊഡക്റ്റ്‌സ് എന്ന പേരിൽ വിപണിയിൽ ഇറക്കിയത്.

മലപ്പുറം ജില്ലാ അസിസ്‌റ്റന്റ്‌ കളക്‌ടർ സുമിത് കുമാർ താക്കൂർ ഐഎഎസ് വിപണനോൽഘാടനം നിർവഹിച്ചു. മാനേജർ ടി മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലപ്പുറം ഡിഡിഇ രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. എസ്എസ്എ ജില്ലാ പ്രോജക്‌ട് ഓഫീസർ, എംഡി മഹേഷ്, പ്രിൻസിപ്പൾ ടി അബ്‌ദുറഷീദ്, പ്രധാനാധ്യാപകൻ എ മമ്മു, കമ്മറ്റി അസി സെക്രട്ടറി വി മുബാറക്, പിടിഎ പ്രസിഡണ്ട് സിടി സലീം, എസ്‌എംസി ചെയർമാൻ ഹംസ തോപ്പിൽ, ടി മുഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

സ്‌കൂളിലെ കുട്ടികൾ കീടനാശികൾ ചേർക്കാതെ ജൈവ രീതിയിൽ കൃഷിചെയ്‌ത്‌ സ്വന്തം ബ്രാൻഡിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണനം നടത്തുന്നത് കേരളത്തിലെ മറ്റു സ്‌കൂളുകൾക്കും മാതൃകയാക്കാൻ സാധിക്കുന്നതാണെന്ന് അസി.കളക്‌ടറും ഡിഡിഇയും പറഞ്ഞു.

IUHSS PARAPPUR launched 'IU Happy' products in the market
Supplied image

20 വർഷമായി പ്രസിദ്ധീകരിക്കുന്ന സ്‌കൂൾമാസിക ‘തനിമ’യുടെ വാർഷിക പതിപ്പ് ഡിഡിഇ രമേഷ് കുമാർ സ്‌കൂളിലെ എഴുത്തുകാരി സലൂമിയക്ക് നൽകി പ്രകാശനം ചെയ്‌തു. എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. നെൽകൃഷിക്ക് നേതൃത്വം നൽകിയ പിടിഎ പ്രസിഡണ്ട് സിടിസലിം, വീരഭദ്രൻ, താഹിറ എന്നിവർക്കും ചടങ്ങ് ആദരവർപ്പിച്ചു.

INSPIRING | കൈകളില്ലാത്ത ജിലുമോൾ ലൈസൻസ് സ്വന്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE