വിവാദ രാജ്യ സുരക്ഷാ നിയമം; പ്രമുഖ മാദ്ധ്യമ സ്ഥാപന തലവൻ അറസ്റ്റിൽ

By Desk Reporter, Malabar News
Jimmy lai arrest report_2020 Aug 10
Ajwa Travels

ഹോങ്കോങ്: വിദേശ ശക്തികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ വൻകിട മാദ്ധ്യമസ്ഥാപനമായ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപകൻ ജിമ്മി ലായിയെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ജിമ്മിയെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷ അപകടത്തിലാക്കുന്നതിനെതിരെയുള്ള നിയമത്തിലെ ആർട്ടിക്കിൾ 29 അനുസരിച്ചാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി.

ചൈനയുടെ വിവാദമായ രാജ്യ സുരക്ഷാ നിയമം പാസാക്കിയതിനു ശേഷം അറസ്റ്റിലാകുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളിൽ ഒരാളാണ് ജിമ്മി ലായ്. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ് ചൈനയുടെ രാജ്യസുരക്ഷാ നിയമം. സ്വയംഭരണ പ്രദേശമായിരുന്ന ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടം ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് ഈ നിയമത്തിനു അംഗീകാരം നൽകുന്നത്. ചൈനയുടെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ജിമ്മി ലായ് ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ പ്രവർത്തകനാണ്.

നെക്സ്റ്റ് ഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ മാർക്ക് സൈമൺ ആണ് ലായിയുടെ അറസ്റ്റ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലായിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ടാബ്ലോയിഡ് പത്രമായ ആപ്പിൾ ഡെയ്ലിയുടെ ജീവനക്കാരുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. 72 കാരനായ ജിമ്മി ലായ്ക്ക് പുറമെ മറ്റ് 6 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലായിയുടെ അറസ്റ്റിനെ തുടർന്ന് ചൈനീസ് ഭരണകൂടത്തെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന നിയമത്തിനെതിരെ ആക്ടിവിസ്റ്റുകളും പാശ്ചാത്യരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE