കാപ്പാട് ബീച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബ്ളൂ ഫ്ളാഗ് ഡസ്‌റ്റിനേഷൻ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട് ബീച്ച്. റോഡ് തകര്‍ന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കും. നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും രാവിലെ കാപ്പാട് ബീച്ച്‌ റോഡ് സന്ദർശിച്ച് മന്ത്രി പറഞ്ഞു.

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്‌ത്‌ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കൊയിലാണ്ടി എംഎല്‍എ ജമീല കാനത്തില്‍, ജില്ലാ കളക്‌ടർ ശ്രീറാം സാംബശിവറാവു, സിപിഎം ഏരിയാ സെക്രട്ടറി കെകെ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് മന്ത്രി കാപ്പാട് സന്ദര്‍ശനം നടത്തിയത്.

Malabar News:  കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE