കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ

By News Desk, Malabar News
Ajwa Travels

മലപ്പുറം: കോവിഡ് പോസ്‌റ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്‌തിയും, പരിശോധന നടത്തിയ ലബോറട്ടറി ഉടമയും ശിക്ഷാര്‍ഹരാവുമെന്നും ഡിഎംഒ ഡോ. കെ സക്കീന അറിയിച്ചു.

കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ ഇരിക്കുന്നവര്‍ കര്‍ശനമായും ക്വാറന്റെയ്ൻ നിബന്ധനകള്‍ പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാണ് എന്ന് സ്‌ഥിരീകരിച്ചല്‍ നിര്‍ബന്ധമായും ക്വാറന്റെയ്നീൽ പോകേണ്ടതാണ്.

ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ ചിലര്‍ വിണ്ടും പരിശോധനയ്‌ക്കായി ലാബുകളെ സമീപക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. മാത്രമല്ല ശിക്ഷാര്‍ഹവുമാണ്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കഴിഞ്ഞാല്‍ രോഗം സ്‌ഥിരീകരിച്ചതായി അംഗീകരിച്ച് ക്വാറന്റെയ്ൻ നിബന്ധനകള്‍ പാലിക്കണമെന്ന് ഡിഎംഒയുടെ നിർദ്ദേശത്തിൽ പറയുന്നു.

ആന്റിജന്‍ പരിശോധനയില്‍ രോഗം സ്‌ഥിരീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് 17 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈ സമയത്ത് നിരീക്ഷണത്തില്‍ ഇരിക്കുന്ന വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതും, വീടുകളില്‍ ഇരിക്കുന്നവരെ പുറമെ നിന്നുളളവര്‍ സന്ദര്‍ശിക്കുന്നതും സമ്പര്‍ക്ക വിലക്കിന്റെ ലംഘനമാണ്.

ഏതെങ്കിലും തരത്തിലുളള ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ആര്‍ആര്‍ടി മുഖേനയോ, മെഡിക്കല്‍ ഓഫീസര്‍ മുഖേനയോ നേരിട്ടോ ബ്ളോക്ക് തല കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം തുടർന്നുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.

എല്ലാ പഞ്ചായത്തിലും, നഗരസഭകളിലും കോവിഡ് രോഗത്തെ കുറിച്ചും നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായും രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും ആവശ്യമായ സഹയങ്ങള്‍ നല്‍കുന്നതിനുമായി ഹെല്‍പ് ഡെസ്‌ക്കുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ സേവനവും ഉപയോഗിക്കാവുന്നതാണ്.

രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സമ്പര്‍ക്കമുണ്ടായി 5 ദിവസത്തിനു ശേഷം പരിശോധന നടത്തേണ്ടതും നെഗറ്റീവ് ആണെങ്കില്‍ 14 ദിവസം നിരീക്ഷത്തില്‍ ഇരിക്കേണ്ടതുമാണ്. ഈ ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയരാകണം തുടങ്ങിയ കാര്യങ്ങളും ഡിഎംഒയുടെ നിർദ്ദേശത്തിൽ പറയുന്നു.

National News: ഹരിയാനയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE