പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്‌തി 4847, രോഗബാധ 4470

By Desk Reporter, Malabar News
Kerala Covid Report 2020 Dec 10_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4847 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 26 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 3858 ഇന്നുണ്ട്. ഉറവിടം അറിയാത്ത 498 രോഗബാധിതരും, 59,517 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 37 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. യുവ സമൂഹത്തിൽ നിന്ന് ഒരു 40 കാരൻ ഇന്ന് കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചു. കൂട്ടോലി സ്വദേശി പ്രസാദ് ആണത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.31 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 08.47 ആണ്. ഇന്നത്തെ 4470 രോഗബാധിതരില്‍ 77 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 3858 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 104, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കോഴിക്കോട് 549, മലപ്പുറം 647, വയനാട് ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 378  പേര്‍ക്കും, എറണാകുളം 447, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 279 പേര്‍ക്കും, ഇടുക്കി 174, കോട്ടയം 321, കൊല്ലം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 131, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 110
കണ്ണൂർ: 186
വയനാട്: 114
കോഴിക്കോട്: 578
മലപ്പുറം: 700
പാലക്കാട്: 212
തൃശ്ശൂർ: 393
എറണാകുളം: 555
ആലപ്പുഴ: 289

കോട്ടയം: 346
ഇടുക്കി: 200

പത്തനംതിട്ട: 200
കൊല്ലം: 305
തിരുവനന്തപുരം: 282

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4847, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂര്‍ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂര്‍ 292, കാസര്‍ഗോഡ് 154. ഇനി ചികിൽസയിലുള്ളത് 59,517. ഇതുവരെ ആകെ 5,91,845 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2533 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന്‍ പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള്‍ സ്വദേശി ശശിധരന്‍ നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്‌കരന്‍ (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന്‍ (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര്‍ സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന്‍ (82), ഒലവക്കോട് സ്വദേശി ഹരിദാസന്‍ (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്‌തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്‌ണൻ (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Kerala Politics: രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, എറണാകുളം 4, കൊല്ലം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 01 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 441 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 02 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ഇടുക്കി ജില്ലയിലെ മരിയപുരം (വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ തോട്ടപുഴശേരി (സബ് വാര്‍ഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1278 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,16,491 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 3,02,567 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,924 പേര്‍ ആശുപത്രികളിലുമാണ്.

Most Read: മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE