കോവിഡ് രോഗമുക്‌തി 8048, രോഗബാധ 9250, സമ്പർക്കം 8215

By Desk Reporter, Malabar News
Kerala Covid Report 2020 Nov 09_Malabar News
Ajwa Travels

തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. എന്നാൽ മലബാറിലെ കോഴിക്കോട് ജില്ലയിൽ വളരെ ഉയർന്ന രോഗബാധയുണ്ട്. 1205 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്‌ഥിരീകരിച്ചത്‌. കോവിഡ് രോഗബാധിത മരണസംഖ്യ 1000ലേക്ക് അടുക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്.

സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  8048 പേരാണ്. ആകെ രോഗബാധ 9250 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 25 ആണ്. സമ്പര്‍ക്ക രോഗികള്‍ 8215 ഇന്നുണ്ട്. ഉറവിടം അറിയാത്ത 717 രോഗബാധിതരും, 91,256 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 11 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 366
കണ്ണൂർ: 556
വയനാട്: 127
കോഴിക്കോട്: 1205
മലപ്പുറം: 1174
പാലക്കാട്: 672
തൃശ്ശൂർ: 755
എറണാകുളം: 911
ആലപ്പുഴ: 793
കോട്ടയം: 522
ഇടുക്കി: 153
പത്തനംതിട്ട: 290
കൊല്ലം: 714
തിരുവനന്തപുരം: 1012

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 80483, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449. ഇനി ചികിൽസയിലുള്ളത് 91,756. ഇതുവരെ ആകെ 1,75,304 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ് 

ആകെ 9250 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 143 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 8215 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 360, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 376 പേര്‍ക്കും, കോഴിക്കോട് 1171, മലപ്പുറം 1125, വയനാട് ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 400 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 723 പേര്‍ക്കും, എറണാകുളം 753, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 778 പേര്‍ക്കും, ഇടുക്കി 111, കോട്ടയം 499, കൊല്ലം ജില്ലയില്‍ നിന്നുള്ള 704 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 222, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 878 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 955 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 25 ആണ്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്‌ദുള്ള (61) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ഇന്ന് രോഗം ബാധിച്ചത് 111 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിൽ നിന്നുമായി 22 വീതം ആരോഗ്യ പ്രവർത്തകരും, എറണാകുളം 20, കണ്ണൂർ 12, പത്തനംതിട്ട 11, മലപ്പുറത്തു നിന്ന് 05, കോഴിക്കോട് 05, വയനാട് 04, കൊല്ലം 03, കാസർഗോഡ് 03, ആലപ്പുഴ 02, പാലക്കാട് 02, എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 38 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 694 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: ഭാഗ്യലക്ഷ്‌മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 ഹോട്ട് സ്‌പോട്ടുകളാണ്; പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2892 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,73,686 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലുമാണ്.

National News: ‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്‍ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE