‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്‍ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’

By Desk Reporter, Malabar News
Undeclared state of emergency in India; Prashant Bhushan
Ajwa Travels

ന്യൂ ഡെൽഹി: രാജ്യത്ത് സ്‍ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം, ഹത്രസിലെ കൂട്ട ബലാൽസം​ഗം, തൊഴിലില്ലായ്‌മ നിരക്കിലെ വർദ്ധന തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

“സ്‍ത്രീകൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങളിൽ നിന്ന് ബിഹാറും രാജ്യവും രക്ഷപ്പെടണമെങ്കിൽ; അദാനി, അംബാനിയിൽ നിന്ന് കർഷകരെ രക്ഷിക്കേണ്ടതുണ്ടെങ്കിൽ; യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ; ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാദ്ധ്യമങ്ങൾ എന്നിവ സ്വതന്ത്രമാകേണ്ടതുണ്ടെങ്കിൽ; ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ; ബിഹാറിലെ ബിജെപി/ ജെഡിയുവിന്റെ പരാജയത്തോടെ മാത്രമേ അത് ആരംഭിക്കുകയുള്ളൂ,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

ബിഹാറിൽ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം ഒക്‌ടോബർ 28നും രണ്ടും മൂന്നും ഘട്ടങ്ങൾ നവംബർ മൂന്ന്, ഏഴ് തിയ്യതികളിലുമായാണ് നടക്കുക. നവംബർ 10നാണ് ഫലപ്രഖ്യാപനം.

Also Read:  വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE